കലാകേന്ദ്ര കരോക്കെ സിങ്ങിംഗ് മത്സരം സമാപിച്ചു; പ്രീതി പ്രസന്ന ഒന്നാം സ്ഥാനം നേടി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ പ്രവാസികൾക്കിടയിലെ ഗായകർക്കായി കലാകേന്ദ്ര ആർട്‌സ് സെന്റർ സംഘടിപ്പിച്ച “കലാകേന്ദ്ര കരോക്കെ സിങ്ങിംഗ് മത്സരം 2025 സീസൺ 01” വൻ വിജയകരമായി സമാപിച്ചു. സൽമാനിയ കെ സിറ്റിയിൽ നടന്ന ആവേശകരമായ ഗ്രാൻഡ് ഫിനാലെയിൽ ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആറ് ഫൈനലിസ്റ്റുകളാണ് മാറ്റുരച്ചത്.
മത്സരത്തിൽ ശ്രീമതി പ്രീതി പ്രസന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുമാരി ഹൃദ്യ ഹരീഷ് രണ്ടാം സ്ഥാനവും (റണ്ണറപ്പ്), എൽദോ എഡിസൺ മൂന്നാം സ്ഥാനവും (സെക്കൻഡ് റണ്ണറപ്പ്) നേടി. വിജയികൾക്ക് ക്യാഷ് പ്രൈസ്, ട്രോഫി, മെഡൽ, സർട്ടിഫിക്കറ്റുകൾ എന്നിവ വിതരണം ചെയ്തു. മറ്റ് ഫൈനലിസ്റ്റുകൾക്കും പങ്കെടുത്തവർക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മത്സരത്തോടൊപ്പം കലാകേന്ദ്രയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തങ്ങളും വാദ്യസംഗീത വിരുന്നും ചടങ്ങിന് മാറ്റുകൂട്ടി. കലാകേന്ദ്ര എം.ഡി. ഷിൽസ റിലീഷ്, പ്രിൻസിപ്പൽ മഞ്ജിത്ത്, കൺവീനർ രാജാറാം ചേർത്തല, കോഓർഡിനേറ്റർ ബേബി പോൾ, എ പി ജി ബാബു, വിജയൻ പുളിക്കൽ, വിജയ് കുമാർ, അക്ഷീണ ഐസക് കഞ്ചേരി എന്നിവരുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റിയാണ് മത്സരത്തിന് പിന്നിൽ പ്രവർത്തിച്ചത്. ബഹ്‌റൈനിലെ വളർന്നുവരുന്ന ഗായകർക്ക് വലിയൊരു വേദിയൊരുക്കാൻ ഈ മത്സരത്തിലൂടെ സാധിച്ചുവെന്നും, വരും മാസങ്ങളിൽ തന്നെ മത്സരത്തിന്റെ രണ്ടാമത്തെ സീസൺ സംഘടിപ്പിക്കുമെന്നും കലാകേന്ദ്ര ഭാരവാഹികൾ അറിയിച്ചു.
dsdfg


