കുവൈത്തിൽ ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഉടൻ പുനരാരംഭിക്കുമെന്ന് സൂചന

ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഉടൻ പുനരാരംഭിക്കുമെന്ന് സൂചനകള്‍. കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയ ഫിലിപ്പിനോ പ്രതിനിധി സംഘം വിവിധ മന്ത്രാലയ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി.കഴിഞ്ഞ മേയിലാണ് തൊഴിൽ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാത്ത പശ്ചാത്തലത്തില്‍ വീട്ട് ജോലിക്കാര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ഉഭയകക്ഷി ചർച്ചകൾ വഴി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുവാന്‍ കഴിയുമെന്നാണ് ഫിലിപ്പിനോ പ്രതിനിധി സംഘത്തിന്‍റെ പ്രതീക്ഷ.രാജ്യത്ത് നിലവില്‍ ഗാര്‍ഹിക തൊഴിലാളി മേഖലയില്‍ വന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്.
കുവൈത്തിലെ ഏറ്റവും വലിയ മുന്നാമത്തെ പ്രവാസി സമൂഹമാണ് ഫിലിപ്പൈനുകാര്‍.
dgxg