റഷ്യയിൽ യാത്രാനിരോധനം ബാധകമായവരിൽ നിന്നും പാസ്പോർട്ടുകൾ തിരികെ വാങ്ങുന്നു


റഷ്യയിൽ യാത്രാനിരോധനം ബാധകമായവർ പാസ്പോർട്ട് ആഭ്യന്തരമന്ത്രാലയത്തിനോ വിദേശമന്ത്രാലയത്തിനോ കൈമാറണമെന്ന് ഉത്തരവ്. റഷ്യൻ നിയമം അനുസരിച്ച് നിർബന്ധിത സൈനികസേവനത്തിനു വിളിക്കപ്പെട്ടവർ, എഫ്എസ്ബി സുരക്ഷാ ഏജൻസി ജീവനക്കാർ, കുറ്റവാളികൾ, രഹസ്യാന്വേഷണ ഏജൻസി ജീവനക്കാർ മുതലായവർക്ക് യാത്രാനിരോധനം ഏർപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ട്. 

മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, കന്പനി ഏക്സിക്യൂട്ടീവുമാർ മുതലായവർ രാജ്യം വിടുന്നതു തടയാൻ റഷ്യൻ അധികൃതർ പാസ്പോർട്ടുകൾ കണ്ടുകെട്ടുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

article-image

asdff

You might also like

  • Lulu Exchange
  • Straight Forward

Most Viewed