മാധ്യമ നിയന്ത്രണം കാര്യക്ഷമമാക്കാൻ നിയമ നിര്‍മ്മാണം കൊണ്ട് വരാൻ കുവൈത്ത്


കുവൈത്തില്‍ മാധ്യമ നിയന്ത്രണം കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനും നിയമ നിര്‍മ്മാണം കൊണ്ട് വരുമെന്ന് വാർത്താവിതരണ മന്ത്രി അബ്ദുൾ റഹ്മാൻ അൽ മുതൈരി പറഞ്ഞു. കുവൈത്തിലെ മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂന്ന് ഘട്ടങ്ങളായാണ് നിയമം പ്രാബല്യത്തില്‍ കൊണ്ട് വരിക. നിര്‍ദ്ദിഷ്ട നിയമ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന കരട് നിയമത്തെക്കുറിച്ചുള്ള പൊതു ജനങ്ങളുടെ ഫീഡ്‌ബാക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാമെന്ന് അൽ മുതൈരി പറഞ്ഞു. 

മാധ്യമ നിയമം ലംഘിക്കുന്നവര്‍ക്ക് പരമാവധി ഒരു വർഷം തടവും 10,000 ദിനാറുമാണ് പുതിയ നിയമത്തില്‍  നിര്‍ദ്ദേശിക്കുന്നത്. അമീറിനെതിരെയുള്ള വിമർശനം, ഭരണ സംവിധാനത്തെ അട്ടിമറിക്കാനുള്ള പ്രേരണ തുടങ്ങിയ കുറ്റങ്ങളില്‍ ഒരു വർഷത്തിൽ കൂടാത്ത തടവും 5,000 മുതൽ 20,000 ദിനാർ വരെ പിഴയും ഈടാക്കുവാനും കരട് നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്. സൗഹൃദ രാജ്യങ്ങളുമായുള്ള ബന്ധത്തിന് കോട്ടം വരുത്തുന്ന വാര്‍ത്തകള്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

article-image

zdvz

You might also like

  • Lulu Exchange
  • Straight Forward

Most Viewed