പുതിയ അധ്യയന വർഷത്തിൽ വിദേശ വിദ്യാർത്ഥികളെ സ്വീകരിക്കില്ലെന്ന് കുവൈത്ത് യൂണിവേഴ്‌സിറ്റി


പുതിയ അധ്യയന വർഷത്തിൽ വിദേശ വിദ്യാർത്ഥികളെ സ്വീകരിക്കില്ലെന്ന് കുവൈത്ത് യൂണിവേഴ്‌സിറ്റി അഡ്മിഷൻ ആൻഡ് രജിസ്‌ട്രേഷൻ ഡീൻ ഡോ. അബ്ദുല്ല അൽ ഹജ്രി. കുവൈത്ത് വിദ്യാർത്ഥികൾക്കായി കൂടുതൽ സീറ്റുകൾ സംവരണം ചെയ്തിരിക്കുന്ന പാശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. അതിനിടെ 2023−24 അധ്യയന വർഷത്തേക്കുള്ള രണ്ടാം  രജിസ്‌ട്രേഷൻ കാലയളവിൽ വിദേശ വിദ്യാർഥികളെ പരിഗണിക്കുമെന്നും ഡോ. അബ്ദുല്ല അൽ ഹജ്രി അറിയിച്ചു. 

അപേക്ഷ സമർപ്പിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഹൈസ്‌കൂൾ ഗ്രേഡ് സർട്ടിഫിക്കറ്റിൽ കുറഞ്ഞത് 90 ശതമാനം ഉണ്ടായിരിക്കണം. അപേക്ഷയുടെ വിശദ വിവരങ്ങൾ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രവേശനാനുമതിക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയപരിധി കർശനമായി പാലിക്കണം. പ്രഖ്യാപിത കാലയളവ് അവസാനിച്ചതിന് ശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ലന്നും അദ്ദേഹം അറിയിച്ചു.

article-image

ryrt6uu

You might also like

Most Viewed