മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.എൻ. സതീഷ് അന്തരിച്ചു


മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.എൻ. സതീഷ് (62) അന്തരിച്ചു. ഡൽഹി ചാണക്യപുരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്കു കൊണ്ടുപോകും.

തലശ്ശേരി കുന്നത്ത് നല്ലോളി കുടുംബാംഗമാണ്. വിരമിച്ച ശേഷം എറണാകുളത്ത് എളമക്കരയിലായിരുന്നു താമസം. 

തിരുവനന്തപുരം, കാസർകോട് കലക്ടർ, ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ, ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ, ടൂറിസം ഡയറക്ടർ, റജിസ്ട്രേഷൻ ഐജി, പാർലമെന്ററി അഫയേഴ്സ് സെക്രട്ടറി, സപ്ലൈകോ എംഡി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

article-image

gjgyujgyjg

You might also like

  • Straight Forward

Most Viewed