കുവൈറ്റിൽ സന്ദർശക വിസ മാർച്ച് 20 മുതൽ അനുവദിക്കും


കുവൈറ്റിൽ കുടുംബ സന്ദർശക വിസ മാർച്ച് 20 ഞായറാഴ്ച മുതൽ അനുവദിച്ച് തുടങ്ങും. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മൂലം ഏറെനാളായി നാട്ടിൽ പോകാൻ കഴിയാത്ത നിരവധി പ്രവാസികളാണ് ഉളളത്. അവധിയെടുത്ത് നാട്ടിൽ പോകാൻ കഴിയാത്ത ഇവർ സന്ദർശക വിസയിൽ കുടുംബത്തെ കൊണ്ടുവരാൻ അവസരം കാത്തിരിക്കുന്നുണ്ട്. നിലവിൽ കൊമേഴ്സ്യൽ, ഫാമിലി സന്ദർശക വിസകൾ മന്ത്രിസഭയുടെയും കൊറോണ എമർജൻസി കമ്മിറ്റിയുടെയും പ്രത്യേകാനുമതിയോടെ മാത്രമാണ് ലഭിക്കുന്നത്. വളരെ കുറച്ച് വിസ മാത്രമേ ഇത്തരത്തിൽ അനുവദിച്ചിട്ടുള്ളൂ. ഇതിൽ അധികവും ആരോഗ്യ മേഖലയിലെയും തൊഴിൽ മേഖലക്ക് ആവശ്യമായ ചില പ്രഫഷനലുകളിലെ ഉപദേശകരുമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed