ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യൻ ടീമിൽ ജഡേജ തിരിച്ചെത്തി, ഗുർനൂറിനും സാരാംശിനും സർപ്രൈസ് എൻട്രി
ഷീബ വിജയൻ
മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള പരമ്പരയിൽ ശുഭ്മാൻ ഗിൽ ക്യാപ്റ്റനായും കെ.എൽ. രാഹുൽ വൈസ് ക്യാപ്റ്റനായും പ്രവർത്തിക്കും. വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ യുവതാരങ്ങളായ ഗുർനൂർ ബ്രാർ, സാരാംശ് ജെയ്ൻ എന്നിവർക്ക് കന്നി വിളി ലഭിച്ചു. പരിക്കു മൂലം നിതീഷ് റെഡ്ഡി, ഹർഷിത് റാണ എന്നിവരെ ഒഴിവാക്കി. പരിക്കിന്റെ ആശങ്കയിലുള്ള സായ് സുദർശൻ, ജസ്പ്രീത് ബുംറ എന്നിവരെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തൂ. വാഷിങ്ടൺ സുന്ദറിന് ഒന്നാം ടെസ്റ്റ് നഷ്ടമാകും. ഋഷഭ് പന്ത്, ധ്രുവ് ജുറേൽ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. ഓഗസ്റ്റ് 15 മുതൽ 19 വരെ ആദ്യ ടെസ്റ്റും ഓഗസ്റ്റ് 23 മുതൽ 27 വരെ രണ്ടാം ടെസ്റ്റും നടക്കും.
assaddsa

