പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശം: കേരളത്തിലെ ഗ്രാമങ്ങള്‍ 131 ആയി


ഷീബ വിജയൻ
തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം ഏഴാമത് കരട് വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് കേരളത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തൃതി 9,993.7 ചതുരശ്ര കിലോമീറ്ററായി തുടരും. എന്നാല്‍ പഞ്ചായത്ത്, വില്ലേജ് വിഭജനത്തെ തുടര്‍ന്ന് പട്ടികയിലെ ഇഎസ്എ ഗ്രാമങ്ങളുടെ എണ്ണം 123-ല്‍ നിന്ന് 131 ആയി ഉയര്‍ന്നു. ഇടമലക്കുടി, മൂന്നാര്‍, കാഞ്ചിയാര്‍, ഇരട്ടയാര്‍, കട്ടിപ്പാറ, പോത്തുകല്ല്, ചിറ്റാര്‍, അതിരപ്പള്ളി എന്നിവയാണ് പുതിയ വില്ലേജുകള്‍. കേന്ദ്ര വിജ്ഞാപനത്തിനെതിരെ പ്രതിഷേധവും ആശങ്കകളും ശക്തമാണ്. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. അന്തിമ വിജ്ഞാപനം വൈകിക്കുന്ന കേന്ദ്ര നിലപാടിനെതിരെ പരിസ്ഥിതി വിദഗ്ധരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

article-image

dfsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed