ശ്രീജിത്ത് ഡിജിപിയാകും; ചീഫ് സെക്രട്ടറി ശിപാര്‍ശ ചെയ്തു
ഷീബ വിജയൻ
തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി നിധിന്‍ അഗര്‍വാള്‍ വിരമിക്കുന്ന ഒഴിവിലേക്ക് ജയില്‍ മേധാവിയായ എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് ശിപാര്‍ശ നല്‍കി. സീനിയോരിറ്റി പ്രകാരം എം.ആര്‍. അജിത്കുമാറാണ് എത്തേണ്ടിയിരുന്നതെങ്കിലും അദ്ദേഹം സസ്‌പെന്‍ഷനിലാണ്. സസ്‌പെന്‍ഷന്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ശ്രീജിത്തിന്റെ പേര് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി എസ്. ശ്രീജിത്ത്, വിജയ് സാഖറെ, സുരേഷ് രാജ് പുരോഹിത് എന്നിവരുടെ പേരുകള്‍ പരിഗണിച്ചിരുന്നു. അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ്. 1995 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സുരേഷ് രാജ് പുരോഹിത് നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അദ്ദേഹം ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് തിരിച്ചെത്തും.
dsddfdfdf

