കോമൺവെൽത്ത് ഗെയിംസ്: അഞ്ചാം ദിനത്തിൽ ചരിത്ര സ്വർണവുമായി ഇന്ത്യ, ആകെ മെഡലുകൾ 10 ആയി


ഷീബ വിജയൻ

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് അഞ്ചാം ദിനത്തിൽ ഒരു സ്വർണമടക്കം ആറ് മെഡലുകൾ നേടി ഇന്ത്യ തിളങ്ങി. വനിതകളുടെ ഷോട്പുട്ട് എഫ് 57 വിഭാഗത്തിൽ 9.81 മീറ്റർ ദൂരം എറിഞ്ഞ് ശർമിള ധൻകർ ഇന്ത്യക്കായി ചരിത്രത്തിലെ ആദ്യ പാര അത്‌ലറ്റിക്സ് സ്വർണം നേടി. ഇതേ ഇനത്തിൽ ഇന്ത്യയുടെ ശിൽപ്പ ശൈല വെങ്കലം സ്വന്തമാക്കി. പുരുഷന്മാരുടെ ഹൈജമ്പിൽ 2.25 മീറ്റർ ചാടി സർവേശ് കുശാര വെള്ളി നേടി ചരിത്രം കുറിച്ചു. ഭാരോദ്വഹനത്തിൽ ഗ്യാനേശ്വരി യാദവും വെള്ളുരി അജയ ബാബുവും വെള്ളി മെഡലുകൾ നേടിയപ്പോൾ ബിന്ധ്യാറാണി ദേവി വെങ്കലം സ്വന്തമാക്കി. നിലവിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 2 സ്വർണവും 5 വെള്ളിയും 3 വെങ്കലവും അടക്കം 10 ആയി ഉയർന്നു.

 

article-image

asddsdsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed