മുതിർന്നവരുടെ വിവാഹത്തിൽ കയ്യിടേണ്ട; പോലീസിന് അലഹാബാദ് ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്
ഷീബ വിജയൻ
ലഖ്‌നൗ: പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തില്‍ പൊലീസ് ഇടപെടുന്നത് ക്രിമിനല്‍ നിയമപ്രക്രിയയുടെ ദുരുപയോഗവും മൗലികാവകാശ ലംഘനവുമാണെന്ന് അലഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ അന്വേഷണം നടത്തുന്നത് പൊലീസിന്റെ പണിയല്ലെന്നും അവര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു. 26-കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്നാരോപിച്ച് 28-കാരനെതിരെ എടുത്ത എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ജെ.ജെ. മുനീര്‍, ജസ്റ്റിസ് തരുണ്‍ സക്‌സേന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഫെബ്രുവരിയില്‍ ഹൈന്ദവാചാരപ്രകാരം വിവാഹിതരായ ദമ്പതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി.
eqweqwew

