കൊച്ചിയിൽ കണ്‍സെഷന്‍ ചോദിച്ച വിദ്യാര്‍ഥികളെ ആക്രമിച്ച കണ്ടക്ടര്‍ക്കെതിരെ പരാതി
ഷീബ വിജയൻ
കൊച്ചി: കണ്‍സെഷന്‍ ടിക്കറ്റ് ചോദിച്ച വിദ്യാര്‍ഥികളെ ആക്രമിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. കാക്കനാട്-ഇടച്ചിറ റൂട്ടില്‍ ഓടുന്ന 'സിമില' ബസിലെ കണ്ടക്ടറാണ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് അയ്യപ്പന്‍കാവിലെ സ്‌കൂളിലെ വിദ്യാര്‍ഥികളെ ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.10-ഓടെയായിരുന്നു സംഭവം. കണ്‍സെഷന്‍ തുകയായ നാലു രൂപ നല്‍കിയതില്‍ പ്രകോപിതനായ കണ്ടക്ടര്‍ വിദ്യാര്‍ഥിനിയെ തള്ളിമാറ്റുകയും ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയുടെ യൂണിഫോം ഷര്‍ട്ട് പിടിച്ചു കീറുകയുമായിരുന്നു. നോര്‍ത്ത് സ്റ്റേഷന് സമീപം വിദ്യാര്‍ഥികളെ കയറ്റാതിരിക്കാന്‍ ബസുകള്‍ ദൂരെ നിര്‍ത്തുന്നതും പതിവാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
്േോ്േ്ിേ

