പെണ്‍മക്കള്‍ എന്ന് പറഞ്ഞിട്ടില്ല; മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് പറഞ്ഞത്; സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി


ഷീബ വിജയൻ

തിരുവനന്തപുരം: അമ്മമാര്‍ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നു നല്‍കണമെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ രംഗത്തെത്തി. താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മക്കള്‍ക്ക് അറിവ് പകര്‍ന്നു നല്‍കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മു മുന്‍തലമുറ കൈമാറി വന്ന പരമ്പരാഗത പാചകരീതികള്‍ അടുത്ത തലമുറയ്‌ക്കോ മകന്റെ ഭാര്യയ്ക്കോ പകര്‍ന്നു നല്‍കണമെന്ന് അമ്മമാരോട് പറയാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്. എന്നാൽ ലിംഗവ്യത്യാസമില്ലാതെ എല്ലാവരും പാചകം പഠിക്കണമെന്നും മുഖ്യമന്ത്രിയുടേത് സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്നും ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

 

article-image

xzcxxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed