ക്ലാസ് മുറികളിലേക്ക് ബിരിയാണിയെത്തുന്നു; തമിഴ്നാട് സർക്കാരിന്റെ സർപ്രൈസ് നീക്കം
ഷീബ വിജയൻ
ചെന്നൈ: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ ആഴ്ചയിലൊരിക്കല്‍ ചിക്കന്‍ ബിരിയാണി ഉള്‍പ്പെടുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഓഗസ്റ്റ് 5-ലെ സംസ്ഥാന ബജറ്റിന് മുന്നോടിയായി അധ്യാപക സംഘടനാ പ്രതിനിധികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ഒന്നാണിത്. ഈ നിര്‍ദ്ദേശം മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന് സ്കൂള്‍ വിദ്യാഭ്യാസ മന്ത്രി എ. രാജ്മോഹന്‍ അറിയിച്ചു. വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം ഉയര്‍ത്തണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഭാതഭക്ഷണ, ഉച്ചഭക്ഷണ പദ്ധതികള്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ലഭ്യമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ 32 ലക്ഷത്തോളം കുട്ടികള്‍ക്കാണ് പ്രഭാതഭക്ഷണ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.
ോേോേ്േ്േ

