ഉംറ തീർത്ഥാടകർക്ക് കൊവിഡ് വാക്സിൻ നിർബന്ധമില്ല; വ്യവസ്ഥ റദ്ദാക്കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം
ഉംറ തീർത്ഥാടകർ വാക്സിൻ നിർബന്ധമായും എടുക്കണമെന്ന വ്യവസ്ഥ റദ്ദാക്കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. തീർത്ഥാടകർ കോവിഡ് ബാധിതരോ രോഗികളുമായി സമ്പർക്കം പുലർത്തിയവരോ ആവരുതെന്ന വ്യവസ്ഥയോടുകൂടിയാണ് പഴയ വ്യവസ്ഥ റദ്ദാക്കിയിട്ടുളളത്. അതേസമയം, ഉംറ ചെയ്യുന്നതിനും റൗളാ ശരീഫിൽ നമസ്‌കരിക്കുന്നതിനും അനുമതി വാങ്ങിക്കൽ നിർബന്ധമാണ്. നേരത്തെ കൊവിഡ് വാക്സിനെടുത്തവർക്ക് മാത്രമെ ഉംറ ചെയ്യുവാൻ അനുമതി നൽകിയിരുന്നുളളു. വിലക്ക് നീങ്ങുന്നതോടെ മക്കയിലേയും മദീനയിലേയും ഹറം പള്ളികളിൽ പ്രവേശിക്കാനും ആരാധന കർമ്മങ്ങൾ നിർവഹിക്കുന്നതിനും തടസമുണ്ടാകില്ല. തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴി തീർത്ഥാടനത്തിന് അനുമതി ലഭിക്കും. വിദേശ തീർത്ഥാടകർക്കും ആഭ്യന്തര തീർഥാടകർക്കും വ്യവസ്ഥകൾ ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

