ഇൻസ്റ്റഗ്രാം സൗഹൃദത്തിൽ തുടക്കം; കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങി; ; 12കാരിയെ തട്ടിയ യുവാവ് പൂനയിൽ വലയിലായി


ഷീബ വിജയൻ

കൊച്ചി: കരുമാല്ലൂരില്‍ നിന്ന് കാണാതായ 12 വയസ്സുകാരിയെയും തട്ടിക്കൊണ്ടുപോയ യുവാവിനെയും ഇന്ന് വൈകുന്നേരത്തോടെ ആലുവയിലെത്തിക്കും. ശനിയാഴ്ച കാണാതായ പെണ്‍കുട്ടിയെ പൂന റെയില്‍വേ സ്റ്റേഷനിലെ നിസാമുദീന്‍ എക്‌സ്പ്രസില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. ഐസ്‌ക്രീം വില്‍പ്പനക്കാരനായ കൊല്ലം ക്ലാപ്പന സ്വദേശി അഭിജിത്തിനൊപ്പമാണ് (25) പെണ്‍കുട്ടി പോയത്. ഇന്‍സ്റ്റഗ്രാം വഴി ഒരു വര്‍ഷമായി ഇരുവരും സൗഹൃദത്തിലായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും സുഹൃത്തുക്കള്‍ വഴി ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശമയച്ചാണ് പോലീസ് ലൊക്കേഷന്‍ കണ്ടെത്തിയത്. കുട്ടി കൂട്ടുകാരിയുടെ വീട്ടില്‍ പുസ്തകം വാങ്ങാന്‍ പോയതായിരുന്നു. ആലുവയിലെത്തിക്കുന്ന കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും.

article-image

adsasasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed