511 കുപ്പി മദ്യവുമായി കുവൈത്തില്‍ പ്രവാസി പിടിയിലായി


ഇറക്കുമതി ചെയ്‍ത 511 കുപ്പി മദ്യവുമായി കുവൈത്തില്‍ പ്രവാസി പിടിയിലായി. മഹ്‍ബുല ഏരിയയിലായിരുന്നു സംഭവം. പ്രദേശത്ത് മദ്യ വില്‍പന നടത്തുന്നതിനിടെ മഹ്‍ബുല പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാളില്‍ നിന്ന് പണവും പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed