ബഹ്റൈനിൽ കുറഞ്ഞ വരുമാനക്കാർക്കുള്ള സഹായം റമദാനിൽ ഇരട്ടിയാക്കും


കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായം റമദാനില്‍ ഇരട്ടിയാക്കാന്‍ ബഹ്റൈൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. റമദാന് മുന്നോടിയായി സഹായം വിതരണം ചെയ്യാന്‍ തൊഴില്‍, സാമൂഹികക്ഷേമകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ജനുവരി മുതല്‍ സാമ്പത്തികസഹായം 10 ശതമാനം വര്‍ധിപ്പിച്ചിരുന്നു.റമദാന്‍ അടുത്ത സാഹചര്യത്തില്‍ അടിസ്ഥാന ഭക്ഷണസാധനങ്ങളുടെ വില വര്‍ധിക്കുന്നത് തടയാന്‍ മാര്‍ക്കറ്റുകളില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയത്തെ ഇക്കാര്യം ചുമതലപ്പെടുത്തുകയും ചെയ്തു. അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വില നിയന്ത്രിക്കാനും സ്വീകരിച്ച നടപടികളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed