കുവൈത്ത് പ്രധാനമന്ത്രിക്കെതിരെ കുറ്റവിചാരണ : ഇന്ന് പരിഗണിക്കും
കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിനെതിരെയുള്ള കുറ്റവിചാരണ പാർലമെന്റ് ഇന്നു പരിഗണിക്കും. പ്രധാനമന്ത്രിയുടെ ഭരണഘടനാ വിരുദ്ധ നടപടികൾ, നിയമനിർമാണ അതോറിറ്റിയുമായുള്ള നിസ്സഹകരണം, പൊതുഫണ്ട് ദുരുപയോഗം, ജനങ്ങളുടെ സമ്പത്ത് ധൂർത്തടിക്കുക പൗരന്മാരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് എംപിമാരായ ഹസ്സൻ ജൗഹർ, മുഹന്നദ് അൽ സായർ, ഖാലിദ് അൽ ഒതൈബി എന്നിവർ കുറ്റവിചാരണ നോട്ടീസ് നൽകിയത്.

