കുവൈറ്റിൽ‍ രജിസ്റ്റർ‍ ചെയ്ത നൂറു ശതമാനം പേർ‍ക്കും ആദ്യ ഡോസ് വാക്‌സിൻ‍ നൽകി


കുവൈത്ത് സിറ്റി: കുവൈറ്റിൽ‍ രജിസ്റ്റർ‍ ചെയ്ത നൂറു ശതമാനം പേർ‍ക്കും ആദ്യ ഡോസ് വാക്‌സിൻ‍ നൽ‍കി കഴിഞ്ഞതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. കൊവിഡ് പ്രതിരോധ പ്രവർ‍ത്തനങ്ങൾ‍ രാജ്യത്ത് സജീവമായി നടക്കുന്നുണ്ടെന്നും അധികൃതർ‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി ആരോഗ്യപ്രശ്‌നങ്ങൾ‍ ഉള്ളവർ‍ക്ക്, പ്രത്യേകിച്ചും വിട്ടുമാറാത്ത രോഗങ്ങൾ‍ ഉള്ളവർ‍ക്ക് ആരോഗ്യ മന്ത്രാലയം കൊവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് നൽ‍കാനുള്ള നടപടിക്രമങ്ങൾ‍ പൂർ‍ത്തീകരിച്ചതായും അധികൃതർ‍ വ്യക്തമാക്കി.

നിലവിൽ‍ രാജ്യത്തെ സ്‌കൂളുകൾ‍ തുറന്നു പ്രവർ‍ത്തിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി സ്‌കൂൾ‍ വിദ്യാർ‍ത്ഥികളുടെയും അധ്യാപകരുടെയും കുത്തിവയ്പ്പ് നടപടികൾ‍ പൂർ‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതുവരെയായി പന്ത്രണ്ടിനും പതിനഞ്ച് വയസ്സിനും ഇടയിലുള്ള രണ്ടു ലക്ഷത്തി ഇരുപതിനായിരം കുട്ടികൾ‍ക്ക് വാക്‌സിൻ നൽ‍കി കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed