കോൺഗ്രസ് എന്ന മാലിന്യക്കൂന്പാരത്തിൽനിന്നു രക്ഷപ്പെട്ടയാളാണ് കെ.പി അനിൽകുമാർ; എം.വി ജയരാജൻ


കണ്ണൂർ: കോൺഗ്രസ് എന്ന മാലിന്യക്കൂന്പാരത്തിൽനിന്നു രക്ഷപ്പെട്ടയാളാണ് കെ.പി അനിൽകുമാർ എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ. മുരളീധരൻ അടക്കമുള്ളവർ ആ മാലിന്യകൂന്പാരത്തിൽ കിടന്നുറങ്ങുന്നവരാണ്. കോൺ‍ഗ്രസിനെ ആർഎസ്എസിൽ എത്തിക്കാൻ ശ്രമിക്കുന്നവരാണ് ഇപ്പോൾ നേതൃത്വത്തിലിരിക്കുന്നവരെന്നും എം.വി.ജയരാജൻ ആരോപിച്ചു.

You might also like

Most Viewed