കുവൈത്തിലെ അപ്പാർട്ട്മെന്റിൽ പുരുഷനും സ്ത്രീയും മരിച്ച നിലയിൽ


കുവൈത്ത് സിറ്റി: കുവൈത്തിൽ‍ അൽ‍ ഷാബ് അൽ‍ ബഹ്രി ഏരിയയിലെ അപ്പാർ‍ട്ട്‌മെന്റിൽ‍ പുരുഷനെയും സ്വദേശി സ്ത്രീയെയും മരിച്ച നിലയിൽ‍ കണ്ടെത്തി. ഇരുവരുടെയും മൃതദേഹങ്ങൾ‍ കൂടുതൽ‍ പരിശോധനകൾ‍ക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറിയതായാണ് റിപ്പോർട്ട്. 

സ്ത്രീയുടെ തലയിൽ‍ ചതവുകളേറ്റ പാടുകളുണ്ടെന്ന് കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ‍ അന്വേഷണം പുരോഗമിക്കുകയാണ്.

You might also like

  • Straight Forward

Most Viewed