തദ്ദേശ ഭരണസാരഥികളെ നിശ്ചയിച്ചു; പലയിടത്തും അപ്രതീക്ഷിത ട്വിസ്റ്റുകൾ, കുമരകത്ത് യുഡിഎഫ്-ബിജെപി സഖ്യം
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ പലയിടത്തും അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്കും നാടകീയ സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചു. കേരളത്തിലെ 941 പഞ്ചായത്തുകളിലും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലുമായിരുന്നു തെരഞ്ഞെടുപ്പ്.
കോട്ടയം കുമരകത്ത് യുഡിഎഫ്-ബിജെപി സഖ്യം അധികാരം പിടിച്ചതാണ് പ്രധാന ശ്രദ്ധാകേന്ദ്രം. നറുക്കെടുപ്പിലൂടെ യുഡിഎഫ് സ്വതന്ത്രൻ എ.പി. ഗോപി ഇവിടെ പ്രസിഡന്റായി. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിൽ സിപിഎം വിമതയുടെ പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ചപ്പോൾ, 60 വർഷത്തിന് ശേഷം കോൺഗ്രസിന് ഭരണം നഷ്ടമായി. തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ എൽഡിഎഫ് ഭരണമുറപ്പിച്ചു. എറണാകുളം ചേന്ദമംഗലത്ത് സിപിഎം വിമതന്റെ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചെടുത്തു.
adssaads
