മൈസൂരു സ്ഫോടനം: മരണസംഖ്യ മൂന്നായി; എൻഐഎ അന്വേഷണം തുടങ്ങി
ഷീബ വിജയൻ
ബംഗളൂരു: മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം വ്യാഴാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. യുപി സ്വദേശി സലീം സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂക്കച്ചവടക്കാരി മഞ്ജുള (29), വിനോദസഞ്ചാരി ലക്ഷ്മി (49) എന്നിവരാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.
സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (NIA) നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചു. കൊല്ലപ്പെട്ട സലീമിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെ പോലീസും എൻഐഎയും ചോദ്യം ചെയ്തു വരികയാണ്. സലീമിന്റെ പശ്ചാത്തലവും സ്ഫോടനത്തിന്റെ ഉറവിടവും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
dasdsaads
