എയർ പ്യൂരിഫയറിന്റെ ജി.എസ്.ടി കുറയ്ക്കാനാവില്ലെന്ന് കേന്ദ്രം; ഡൽഹി ഹൈക്കോടതിയിൽ വിശദീകരണം
ഷീബ വിജയൻ
ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ എയർ പ്യൂരിഫയറുകളുടെ ജി.എസ്.ടി നിരക്ക് കുറയ്ക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. എയർ പ്യൂരിഫയറിനെ ഒരു 'മെഡിക്കൽ ഉപകരണമായി' കാണാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചതായി സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.
മലിനീകരണം സാധാരണക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാൽ കുറഞ്ഞ വിലയിലുള്ള പ്യൂരിഫയറുകൾക്കെങ്കിലും ഇളവ് നൽകിക്കൂടെ എന്ന് കോടതി ചോദിച്ചിരുന്നു. എന്നാൽ നികുതി നിരക്ക് സംബന്ധിച്ച തീരുമാനങ്ങൾ ജി.എസ്.ടി കൗൺസിലിന്റേതാണെന്നും കോടതിക്ക് ഇതിൽ ഇടപെടാൻ കഴിയില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു. വിഷയത്തിൽ 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ewerwewrew
