മന്ത്രി എം.ബി. രാജേഷിന്റെ പഞ്ചായത്തിൽ യുഡിഎഫ് ഭരണം; മൂപ്പൈനാടിലും ഉദുമയിലും നാടകീയ നീക്കങ്ങൾ
ഷീബ വിജയൻ
പാലക്കാട്/വയനാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മന്ത്രി എം.ബി. രാജേഷിന്റെ തട്ടകമായ ചളവറയിൽ എൽഡിഎഫിന് തിരിച്ചടി. നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ സന്ധ്യ സുരേഷ് ഇവിടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വയനാട് മൂപ്പൈനാടിലും അപ്രതീക്ഷിത നീക്കങ്ങളാണ് നടന്നത്. എൽഡിഎഫ് വോട്ട് അസാധുവായതിനെത്തുടർന്ന് നടന്ന നറുക്കെടുപ്പിൽ യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചു.
കാസർകോട് ഉദുമയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ട് അസാധുവായതോടെയാണ് എൽഡിഎഫ് അധികാരം പിടിച്ചത്. കോഴിക്കോട് മൂടാടി പഞ്ചായത്തിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടായി. എരുമേലി ഉൾപ്പെടെ ഏതാനും പഞ്ചായത്തുകളിൽ ക്രമസമാധാന പ്രശ്നങ്ങളെത്തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.
dewdesdeswa
