സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി
ഷീബ വിജയൻ
തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി എം.പി ഫണ്ട് ഉപയോഗിച്ചുള്ള വികസനത്തിനായി ദത്തെടുത്ത അവിണിശ്ശേരി പഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടു. നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ റോസിലി ജോയ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പത്ത് വർഷത്തിന് ശേഷമാണ് ഇവിടെ യു.ഡി.എഫ് അധികാരത്തിലെത്തുന്നത്. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ ബി.ജെ.പിക്കും യു.ഡി.എഫിനും ഏഴ് അംഗങ്ങൾ വീതമാണുള്ളത്. എൽ.ഡി.എഫിന് രണ്ട് അംഗങ്ങളുണ്ട്. നറുക്കെടുപ്പ് യു.ഡി.എഫിന് തുണയാവുകയായിരുന്നു.
അതേസമയം, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിൽ 60 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യമായി. എൽ.ഡി.എഫ്-ഐ.ഡി.എഫ് സഖ്യം ഇവിടെ അധികാരം പിടിച്ചു. സി.പി.എം വിമതയായ ഗ്രീഷ്മയുടെ പിന്തുണയോടെ പ്രമോദ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
assadsf
