അമേരിക്കയിൽ മഞ്ഞുകടുക്കുന്നു; 1500-ലധികം വിമാനങ്ങൾ റദ്ദാക്കി, യാത്രാദുരിതം
ഷീബ വിജയൻ
വാഷിംഗ്ടൺ: കനത്ത മഞ്ഞുവീഴ്ചയെയും ശൈത്യകാല കൊടുങ്കാറ്റിനെയും തുടർന്ന് അമേരിക്കയിൽ വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വെള്ളിട്ടാഴ്ച വൈകുന്നേരം വരെ 1,581 വിമാന സർവീസുകൾ റദ്ദാക്കി. കൂടാതെ 6,800-ഓളം വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. വടക്കുകിഴക്കൻ, മധ്യ-പടിഞ്ഞാറൻ മേഖലകളെയാണ് മഞ്ഞുവീഴ്ച കാര്യമായി ബാധിച്ചത്.
ന്യൂയോർക്ക്, ചിക്കാഗോ വിമാനത്താവളങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നിലനിൽക്കുന്നത്. ക്രിസ്മസ് അവധി കഴിഞ്ഞ് മടങ്ങുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. മഞ്ഞുവീഴ്ച റോഡ് ഗതാഗതത്തെയും ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
eeseweqw
