നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട; 4.3 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
ഷീബ വിജയൻ
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. വിപണിയിൽ 4.3 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് കോഴിക്കോട് സ്വദേശികളെ കസ്റ്റംസ് പിടികൂടി. തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് എയർ ഏഷ്യ വിമാനത്തിലെത്തിയ ഷാനവാസ്, അബ്ദുൽ നാസർ എന്നിവരാണ് പിടിയിലായത്.
പുതുവത്സര ആഘോഷങ്ങൾക്കായി എത്തിച്ചതാണ് ഈ ലഹരിമരുന്നെന്ന് സംശയിക്കുന്നു. രഹസ്യവിവരത്തെത്തുടർന്ന് കസ്റ്റംസ് നടത്തിയ കർശന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ഊർജിതമാക്കി.
adsdasadsadsdas
