ബംഗളൂരു ബുൾഡോസർ രാജ്: കർണാടക സർക്കാരിനോട് വിശദീകരണം തേടി കോൺഗ്രസ് ഹൈക്കമാൻഡ്
ഷീബ വിജയൻ
ന്യൂഡൽഹി: ബംഗളൂരുവിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ചേരികൾ മുന്നറിയിപ്പില്ലാതെ ഇടിച്ചുനിരത്തിയ സംഭവത്തിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയോട് (കെ.പി.സി.സി) വിശദീകരണം തേടി കോൺഗ്രസ് ദേശീയ നേതൃത്വം. ബി.ജെ.പിയുടെ 'ബുൾഡോസർ രാഷ്ട്രീയത്തെ' കോൺഗ്രസ് കടമെടുക്കുന്നു എന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് എ.ഐ.സി.സി ഇടപെടൽ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇത്തരം നിയമവിരുദ്ധ പാത സ്വീകരിക്കരുതെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ഒഴിപ്പിക്കപ്പെട്ടവർക്കായി 200 ഫ്ലാറ്റുകൾ നിർമിച്ചു നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചു. യെലഹങ്കയിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലുമായി മുന്നറിയിപ്പില്ലാതെ നടത്തിയ നടപടിയിൽ മൂവായിരത്തോളം ആളുകളാണ് ഭവനരഹിതരായത്. കൈയേറ്റം ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വിശദീകരണം.
saadsasdasd
