ബോക്സ് ഓഫീസിൽ നിവിൻ പോളി തരംഗം; 'സർവ്വം മായ' ആദ്യദിനം നേടിയത് എട്ട് കോടി
ഷീബ വിജയൻ
കൊച്ചി: നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത 'സർവ്വം മായ' ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. റിലീസ് ദിനത്തിൽ ആഗോളതലത്തിൽ എട്ട് കോടി രൂപയിലധികം ചിത്രം കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും മികച്ച ഏഴാമത്തെ ഓപ്പണിംഗ് കളക്ഷനാണിത്.
കേരളത്തിൽ നിന്ന് മാത്രം ആദ്യദിനം 3.50 കോടി രൂപ ചിത്രം നേടി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് 3.05 കോടിയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 40 ലക്ഷവും ലഭിച്ചു. കോമഡി ഹൊറർ ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രം നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവായാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണം കണക്കിലെടുത്ത് കേരളത്തിലുടനീളം ഷോകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.
jghhjkghjkhjk
