ശബരിമലയിൽ ഭക്തലക്ഷങ്ങൾ; ദർശനം നടത്തിയവർ 30 ലക്ഷം കടന്നു
ഷീബ വിജയൻ
ശബരിമല: ഈ വർഷത്തെ മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. ഡിസംബർ 25 വരെയുള്ള കണക്കുകൾ പ്രകാരം 30,01,532 പേരാണ് മലകയറിയത്. സീസൺ തുടക്കത്തിൽ ഉണ്ടായ വലിയ തിരക്ക് കണക്കിലെടുത്ത് സ്പോട്ട് ബുക്കിംഗിലും വെർച്വൽ ക്യൂവിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
അതേസമയം, വരാനിരിക്കുന്ന മകരവിളക്ക് തീർത്ഥാടനം സുഗമമാക്കാൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. മകരവിളക്ക് ദിവസം കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും പാർക്കിംഗ് സൗകര്യം വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മകരജ്യോതി ദർശനത്തിനായി മരങ്ങളിൽ കയറുന്നത് കർശനമായി തടയുമെന്നും സുരക്ഷാ പരിശോധനകൾ ശക്തമാക്കുമെന്നും പമ്പയിൽ നടന്ന അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു.
eqwerwqeqwrerwq
