റെക്കോർഡുകൾ തകർത്ത് സ്വർണ്ണവില; പവന് ഒരു ലക്ഷം കടന്നു
ഷീബ വിജയൻ
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം. പവന് 880 രൂപ വർദ്ധിച്ച് വില 1,03,560 രൂപയിലെത്തി സർവ്വകാല റെക്കോർഡ് കുറിച്ചു. തുടർച്ചയായ ഏഴാം ദിവസമാണ് വില വർദ്ധിക്കുന്നത്. ഗ്രാമിന് 110 രൂപ വർദ്ധിച്ച് 12,945 രൂപയായി. വെള്ളി വിലയും ഗ്രാമിന് 250 രൂപയിലേക്ക് ഉയർന്നു.
ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 4,500 ഡോളർ കടന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഈ വർഷം മാത്രം ആഗോള വിപണിയിൽ സ്വർണ്ണത്തിന് 71 ശതമാനം വില വർദ്ധനയുണ്ടായി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചതുമാണ് സ്വർണ്ണത്തെ റെക്കോർഡ് തിളക്കത്തിലേക്ക് എത്തിച്ചത്.
adsdesdsadsf
