'ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചു, പോലീസിന്റേത് കാട്ടുനീതി'; എൻ. സുബ്രഹ്മണ്യന്റെ കസ്റ്റഡിയിൽ കെ.സി. വേണുഗോപാൽ
ഷീബ വിജയൻ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരള പോലീസിന്റേത് ഇരട്ടത്താപ്പാണെന്നും കൊലക്കേസ് പ്രതിയെ പിടികൂടുന്നതുപോലെ വീട് വളഞ്ഞാണ് സുബ്രഹ്മണ്യനെ കൊണ്ടുപോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
"ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണിപ്പോൾ. കേരളത്തിൽ പിണറായി വിജയന് മാത്രമാണ് ഇപ്പോൾ പരിരക്ഷയുള്ളത്. ആർക്കും വിമർശിക്കാൻ കഴിയാത്ത വ്യക്തിയായി അദ്ദേഹം മാറിയിരിക്കുന്നു. നരേന്ദ്ര മോദിയും അമിത് ഷായും ചെയ്യുന്നതിന്റെ അതേ കാർബൺ പതിപ്പാണ് കേരളത്തിലെ ആഭ്യന്തര വകുപ്പും ചെയ്യുന്നത്," വേണുഗോപാൽ പറഞ്ഞു.
ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ പ്രതി ഡി. മണി ഒളിവിൽ പോയിട്ട് ദിവസങ്ങളായിട്ടും പിടികൂടാൻ കഴിയാത്ത പോലീസ്, രാഷ്ട്രീയ വിരോധം തീർക്കാൻ കോൺഗ്രസ് നേതാക്കളെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. എഐ ഫോട്ടോയുടെ പേരിൽ കേസെടുക്കുന്നത് നിയമപരമാണെങ്കിൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും കെ.സി. വേണുഗോപാൽ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
sdffdsfdsfds
