മുഖ്യമന്ത്രിയുടെ 'എഐ' ചിത്രം പ്രചരിപ്പിച്ചു; കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ
ഷീബ വിജയൻ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ നിൽക്കുന്ന രീതിയിലുള്ള എഐ (AI) നിർമ്മിത ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാൻ ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. തുടർന്ന് ചേവായൂർ പോലീസ് വീട്ടിലെത്തിയാണ് സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്.
ഭാരതീയ ന്യായ സംഹിത (BNS) 122-ാം വകുപ്പ് പ്രകാരം പോലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റർ ചെയ്തത്. സ്വർണ്ണക്കവർച്ചാ വിവാദം പുകയുന്നതിനിടെ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാൻ വ്യാജ ചിത്രം നിർമ്മിച്ചെന്നാണ് ആരോപണം.
asadsdsadse
