ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകി കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകി കുവൈറ്റ് സർക്കാർ. ബുധനാഴ്ച വൈകീട്ട് ചേർന്ന നിർണായക മന്ത്രിസഭാ യോഗത്തിലാണ് പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനം കൈകൊണ്ടത്. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്ന ആയിരക്കണക്കിന് പ്രവസികൾക്ക് കുവൈത്തിലേക്ക് മടങ്ങാനാകും. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ യാത്രക്കാർക്ക് നേരിട്ട് പ്രവേശിക്കുവാനാണ് സർക്കാർ അനുമതി നൽകിയത്.
കുവൈത്ത് വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പ്രതിദിനം എത്തുന്ന യാത്രക്കാരുടെ എണ്ണം 7500 ൽ നിന്നു 15000 ആക്കി ഉയർത്താനാണു തീരുമാനം.
വ്യോമയാന വകുപ്പ് വിമാന കന്പനികളിൽ നിന്നു ലഭിക്കുന്ന അപേക്ഷ അനുസരിച്ചു ക്വോട്ട നിർണയിച്ചു നൽകുമെന്ന് അധികൃതർ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ മടക്കം കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും ക്വാട്ട അനുവദിക്കുകയെന്നാണ് സൂചനകൾ.


