പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ല. സെപ്റ്റംബർ ആറ് മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. മാതൃക പരീക്ഷ ഓഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ നാല് വരെ നടക്കും.
സെപ്റ്റംബർ ഏഴ് മുതൽ 16 വരെ വോക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയും നടക്കും. പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ 24ന് സ്വീകരിച്ചു തുടങ്ങും. ആദ്യഘട്ട അലോട്ട്മെന്‍റ് സെപ്റ്റംബർ 13ന് നടക്കും.


