ഐ.വൈ.സി.സി 51-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഐ.വൈ.സി.സി (ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്) ബഹ്‌റൈൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തുടർച്ചയായി നടത്തിവരുന്ന മെഡിക്കൽ ക്യാമ്പുകളിൽ 51-ാമത്തേതാണ് റിഫാ അൽ ഹിലാൽ ആശുപത്രിയിൽ വെച്ച് വിജയകരമായി പൂർത്തിയാക്കിയത്.

ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി വിവിധ തരത്തിലുള്ള രക്തപരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷൻ സേവനങ്ങളും പ്രവാസികൾക്കായി പൂർണമായും സൗജന്യമായാണ് ഒരുക്കിയത്. റിഫയിലെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാരായ നിരവധി തൊഴിലാളികളും കുടുംബങ്ങളും ഈ സേവനം പ്രയോജനപ്പെടുത്തി.

ഏരിയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം, സെക്രട്ടറി റോണി റോയ്, ദേശീയ കമ്മിറ്റി അംഗം നിതിഷ് ചന്ദ്രൻ എന്നിവർ ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി. ദേശീയ ജനറൽ സെക്രട്ടറി സലിം അബുത്വാലിബ്, ട്രഷറർ ഷെഫീഖ് സൈഫുദ്ദീൻ, ദേശീയ വൈസ് പ്രസിഡന്റ് ഷാഫി വയനാട് എന്നിവരും ക്യാമ്പ് സന്ദർശിച്ചു.

ആർട്സ് വിംഗ് കൺവീനർ അനൂബ് തങ്കച്ചൻ, ഐ.ടി & മീഡിയ സെൽ കൺവീനർ അലൻ ഐസക്ക്, വിവിധ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ, നേതാക്കൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സജീവ സാന്നിധ്യം ക്യാമ്പിന് മാറ്റുകൂട്ടി. പ്രവാസികൾക്കിടയിൽ ആരോഗ്യ അവബോധം വളർത്തുന്നതിനും ചികിത്സാ സഹായം എത്തിക്കുന്നതിനുമുള്ള ഇത്തരം പ്രവർത്തനങ്ങൾ വരും നാളുകളിലും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

xvxv

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed