ബഹ്‌റൈനിൽ മൂടൽമഞ്ഞ് തുടരുന്നു: ജാഗ്രതാനിർദ്ദേശം നൽകി അധികൃതർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ബഹ്‌റൈനിൽ ശക്തമായ മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച ജാഗ്രതാനിർദ്ദേശം ഇന്ന് രാവിലെ 10 മണി വരെ നീട്ടി. പുലർച്ചെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതിനെത്തുടർന്നാണ് ഈ നടപടി. നേരത്തെ നിശ്ചയിച്ചിരുന്ന സമയത്തേക്കാൾ മൂടൽമഞ്ഞ് നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് കണ്ടതിനാലാണ് കാലാവസ്ഥാ വകുപ്പ് മുൻകൂട്ടി അറിയിപ്പ് നൽകിയത്.
ചിലയിടങ്ങളിൽ കാഴ്ചപരിധി വളരെ കുറവാകാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. വാഹനങ്ങൾ ഓടിക്കുമ്പോൾ കൃത്യമായ അകലം പാലിക്കാനും ഫോഗ് ലൈറ്റുകൾ ഉപയോഗിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മഞ്ഞ് മാറുന്നത് വരെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കടൽ യാത്ര നടത്തുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
aa


