ആന്റോ ആന്റണി എംപിക്കെതിരെ വിജിലൻസിൽ പരാതി: സാമ്പത്തിക ഇടപാടിൽ അന്വേഷണം വേണമെന്ന് ആവശ്യം


ശാരിക l കേരളം

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പത്തനംതിട്ട എംപി ആന്റോ ആന്റണിയും നെടുംപറമ്പിൽ ക്രെഡിറ്റ് ആൻഡ് സിൻഡിക്കേറ്റ് ഉടമ എൻ.എം. രാജുവും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കോടനാണ് ഇ-മെയിൽ വഴി പരാതി നൽകിയത്. ഇത് പ്രാഥമിക അന്വേഷണത്തിനായി വിജിലൻസ് പത്തനംതിട്ട യൂണിറ്റിന് കൈമാറിയേക്കും.

തിരഞ്ഞെടുപ്പ് സമയത്ത് ആന്റോ ആന്റണി തന്നിൽ നിന്ന് രണ്ട് കോടി രൂപ കടം വാങ്ങിയെന്നും എന്നാൽ 20 ലക്ഷം രൂപ മാത്രമേ തിരികെ നൽകിയുള്ളൂ എന്നുമാണ് കേരള കോൺഗ്രസ്-എം മുൻ സംസ്ഥാന ട്രഷറർ കൂടിയായ എൻ.എം. രാജു ആരോപിക്കുന്നത്. അന്ന് മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന രാജുവിന്റെ സാമ്പത്തിക സ്ഥാപനം പിന്നീട് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അടച്ചുപൂട്ടിയിരുന്നു. എൻ.എം. രാജു തന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി സമ്മതിക്കുന്നുണ്ടെങ്കിലും എത്ര തുക വാങ്ങിയെന്നോ എത്ര തിരികെ നൽകിയെന്നോ വ്യക്തമാക്കാത്തത് ദുരൂഹത വർധിപ്പിക്കുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കുകളിൽ ഈ തുക ഉൾപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള വ്യാജ ആരോപണമാണിതെന്നുമാണ് എംപിയുടെ വിശദീകരണം. അതേസമയം, നെടുംപറമ്പിൽ സിൻഡിക്കേറ്റിൽ ശബരിമല തന്ത്രി കണ്ഠരര് മഹേശ്വര് നിക്ഷേപം നടത്തിയിരുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം ഈ സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. സി‌പി‌എം നേതാവ് കെ.പി. ഉദയഭാനു ആണ് ആദ്യമായി ഈ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. ഇഡി പരിശോധനയ്ക്ക് പിന്നാലെ രാജു തന്നെ നേരിട്ട് രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

 

article-image

xxvxv

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed