ബഹ്റൈനിൽ ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി സമാപിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച അഞ്ചാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിൽ മണർകാട് ടീം കിരീടം ചൂടി. ന്യൂ സിഞ്ച് മൈതാനിയിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ പുതുപ്പള്ളി ടീമിനെ പരാജയപ്പെടുത്തിയാണ് മണർകാട് ജേതാക്കളായത്.

ടൂർണമെന്റിലെ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. മണർകാട് ടീമിലെ ബിനു ഫൈനലിലെ മികച്ച കളിക്കാരനായും മികച്ച കാലടിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. മണർകാടിന്റെ തന്നെ ലിബു മികച്ച പിടുത്തക്കാരനായും റിന്റോ മികച്ച കൈവെട്ടുകാരനായും പുരസ്കാരങ്ങൾ നേടി. റണ്ണേഴ്സ് അപ്പായ പുതുപ്പള്ളി ടീമിലെ മണിക്കുട്ടൻ ടൂർണമെന്റിലെ മികച്ച കളിക്കാരനായും നവാഗത പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സമ്മേളനത്തിൽ ബി.കെ.എൻ.ബി.എഫ് രക്ഷാധികാരി റെജി കുരുവിള അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവക വികാരി സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്ക്കോപ്പ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെന്റ് പീറ്റേഴ്സ് ഇടവക സെക്രട്ടറി ബെന്നി പി. മാത്യു, ബഹ്‌റൈൻ പ്രതിഭ പ്രതിനിധികളായ സനൽ കുമാർ, ദിനേഷ്, ബി.കെ.എൻ.ബി.എഫ് പ്രസിഡന്റ് സാജൻ തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. റോബിൻ എബ്രഹാം സ്വാഗതം പറഞ്ഞ ചടങ്ങിൽ ബി.കെ.എൻ.ബി.എഫ് സെക്രട്ടറി ശ്രീരാജ് സി.പി നന്ദി രേഖപ്പെടുത്തി.

article-image

zcxcc

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed