കൊല്ലം പ്രവാസി അസോസിയേഷൻ ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സാഖീറിൽ ആവേശകരമായ ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. നൂറ്റമ്പതിലധികം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

article-image

ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും ക്യാമ്പ് ജോയിന്റ് കൺവീനർ അനൂപ് തങ്കച്ചൻ നന്ദിയും രേഖപ്പെടുത്തി. കെ.പി.എ ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി അനിൽ കുമാർ, വിന്റർ ക്യാമ്പ് കൺവീനർ ഫൈസൽ പത്തനാപുരം, ജോയിന്റ് കൺവീനർമാരായ സജീവ് ആയൂർ, നവാസ് കരുനാഗപ്പള്ളി, ബിനു കുണ്ടറ, നിഹാസ് പള്ളിക്കൽ, ലിനീഷ് പി. ആചാരി, കെ.പി.എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, 'സൃഷ്ടി' ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ, സാഹിത്യ വിഭാഗം കൺവീനർ വിനു ക്രിസ്റ്റി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

article-image

രാത്രി 8 മണിക്ക് ആരംഭിച്ച് പുലർച്ചെ 3 മണി വരെ നീണ്ടുനിന്ന ക്യാമ്പ് വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. 'സൃഷ്ടി' കലാകാരന്മാരുടെ നേതൃത്വത്തിൽ നടന്ന കലാപരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ മത്സരങ്ങളും ക്യാമ്പിന് ആവേശം പകർന്നു.

article-image

സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിനോദകരമായ കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. വിന്റർ ക്യാമ്പ് കമ്മിറ്റി, സെൻട്രൽ-ഡിസ്ട്രിക്ട് കമ്മിറ്റികൾ, പ്രവാസി ശ്രീ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

cvcbv

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed