'ഇന്ത്യ ഇൻ ബഹ്‌റൈൻ' ഫെസ്റ്റിവലിൽ അനന്തപുരിയുടെ തനിമയുമായി വോയിസ് ഓഫ് ട്രിവാൻഡ്രം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇന്ത്യ–ബഹ്‌റൈൻ നയതന്ത്ര ബന്ധത്തിന്റെ 55-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസി സംഘടിപ്പിച്ച “ഇന്ത്യ ഇൻ ബഹ്‌റൈൻ ഫെസ്റ്റിവലിൽ” വോയിസ് ഓഫ് ട്രിവാൻഡ്രം – ബഹ്‌റൈൻ ഫോറം (VOT) ശ്രദ്ധേയമായ സാന്നിധ്യമായി. ലുലു ദാന മാൾ ഔട്ട്‌ഡോർ ഏരിയയിൽ നടന്ന പരിപാടിയിൽ തിരുവനന്തപുരത്തിന്റെ സാംസ്കാരിക തനിമയും രുചി വൈവിധ്യങ്ങളും വിളിച്ചോതുന്നതായിരുന്നു സംഘടനയുടെ സ്റ്റാൾ.
തിരുവനന്തപുരം ജില്ലയുടെ തനതായ നാടൻ വിഭവങ്ങൾ സൗജന്യമായി വിതരണം ചെയ്തത് സന്ദർശകർക്കിടയിൽ വലിയ പ്രശംസ നേടി. ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും കേരളീയ കലകളും പരിചയപ്പെടുത്തുന്നതിനായി ഒരുക്കിയ സ്റ്റാൾ നിരവധി പേരെ ആകർഷിച്ചു.
ഫെസ്റ്റിവലിന്റെ ഭാഗമായി VOT ജോയിന്റ് സെക്രട്ടറി പ്രദീപ് മാധവന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച തെയ്യം കാണികളിൽ വലിയ ആവേശം സൃഷ്ടിച്ചു. കൂടാതെ കുമാരി ജാനു പ്രശോഭ് നടത്തിയ പ്രകടനവും പരിപാടിയിലെ അവിസ്മരണീയ നിമിഷങ്ങളിലൊന്നായി മാറി.
ഇത്തരം സാംസ്കാരിക വിനിമയങ്ങൾ പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദവും ഐക്യവും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് VOT പ്രസിഡന്റ് സിബി കെ. തോമസും സെക്രട്ടറി വിനീഷ് എസും അഭിപ്രായപ്പെട്ടു. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
dsfdsf


