ഐ.വൈ.സി.സി നേതാക്കൾ ഒ.ഐ.സി.സിയിൽ ചേർന്നു; 'ഹർഷം 2026' വേദിയിൽ സ്വീകരണം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഐ.വൈ.സി.സി വിട്ട് കോൺഗ്രസിന്റെ പോഷക സംഘടനയായ ഒ.ഐ.സി.സിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച വിവിധ ഏരിയ കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകി. ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഹർഷം 2026' വേദിയിലാണ് പുതിയ പ്രവർത്തകരെ സ്വീകരിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ എന്നിവർ ചേർന്ന് ഇവർക്ക് ഹാരാർപ്പണം നടത്തി.

ഇന്ത്യൻ രാഷ്ട്രീയത്തിലെ വർഗീയ ശക്തികളെ നേരിടാനും മതേതരത്വത്തിന്റെ മാതൃകയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനും ഓരോ ഭാരതീയനും ഉത്തരവാദിത്തമുണ്ടെന്ന് പുതിയ പ്രവർത്തകർ പറഞ്ഞു. കേരളത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി-ഇടതുപക്ഷ മുന്നണികളെ പരാജയപ്പെടുത്തി യു.ഡി.എഫിനെ വിജയിപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകർ ഒന്നിച്ചു നിൽക്കണം. കെ.പി.സി.സി അംഗീകരിച്ച ഒ.ഐ.സി.സിയിൽ പ്രവർത്തിക്കുന്നതാണ് മാതൃസംഘടനയോടുള്ള കൂറെന്നും അവർ കൂട്ടിച്ചേർത്തു.

ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കൂടാതെ ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം എസ്, ഷമീം കെ സി, ജീസൺ ജോർജ്, ജേക്കബ് തേക്ക്തോട്, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഷാജി സാമൂവൽ, ഗിരീഷ് കാളിയത്ത്, ചെമ്പൻ ജലാൽ, വിഷ്ണു വി, ഓഡിറ്റർ ജോൺസൻ കല്ലുവിളയിൽ, സെക്രട്ടറിമാരായ രജിത് മൊട്ടപ്പാറ, രഞ്ചൻ കച്ചേരി, ജോയ് ചുനക്കര, നെൽസൺ വർഗീസ്, റോബി ജോർജ്, വർഗീസ് മോടയിൽ എന്നിവരും പങ്കെടുത്തു.

article-image

ccbc

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed