ഇ. അഹമ്മദ് സ്മരണ പുതുക്കി കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: മുസ്ലിം ലീഗ് ദേശീയ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണവാർഷികത്തോടനുബന്ധിച്ച് കെഎംസിസി ബഹ്‌റൈൻ കണ്ണൂർ ജില്ലാ കമ്മിറ്റി അനുസ്മരണ സംഗമം സംഘടിപ്പിച്ചു. മനാമയിലെ കെഎംസിസി ഹെഡ് ഓഫീസിൽ നടന്ന പരിപാടി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സിദ്ധീഖ് അദ്‌ലിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് തന്നട സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ഇ. അഹമ്മദ് സാഹിബ് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ശബ്ദമായിരുന്നെന്നും പ്രവാസി ക്ഷേമത്തിനായി അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണെന്നും നേതാക്കൾ അനുസ്മരിച്ചു.

article-image

വേൾഡ് കെഎംസിസി സെക്രട്ടറി ഹസൈനാർ കളത്തിങ്കൽ, സംസ്ഥാന ട്രഷറർ മുസ്തഫ കെ.പി, മുൻ സംസ്ഥാന പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഫത്താഹ് പൂമംഗലം, ഇക്ബാൽ താനൂർ, ഇൻമാസ് ബാബു, ഇസ്ഹാഖ് പി.കെ, റിയാസ് പട്ല, റാഷിദ് അവിയൂർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

ജില്ലാ ട്രഷറർ ലത്തീഫ് ചെറുകുന്ന്, സെക്രട്ടറിമാരായ സഹീർ ശിവപുരം, ജബ്ബാർ മാട്ടൂൽ എന്നിവർ സംബന്ധിച്ച ചടങ്ങിന് ജില്ലാ സെക്രട്ടറി റിയാസ് ചുഴലി നന്ദി രേഖപ്പെടുത്തി.

article-image

ddxfds

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed