ശൈഖ് മിഷാല്‍ കുവൈത്തിന്റെ പുതിയ കിരീടാവകാശി

കുവൈത്ത് സിറ്റി: നാഷണൽ ഗാർഡ് ഉപമേധാവി ശൈഖ് മിഷാൽ അൽ അഹമദ് അൽ സബാഹിനെ കുവൈത്ത് കിരീടാവകാശിയായി നിയമിച്ചു. കുവൈത്ത് അമീറിന്റേതാണ് ഉത്തരവ്. അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും പുതിയ അമീർ ശൈഖ് നവാഫ് അൽ അഹമ്ദ് അൽ ജാബിർ അൽ സബാഹിന്റെയും സഹോദരനായ ശൈഖ് മിഷാൽ അൽ അഹമദ് അൽ സബാഹ് വ്യാഴാഴ്ച പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്യും. 1967 മുതൽ 80 വരെ ജനറൽ ഇൻവെസ്റ്റിഗേഷൻ മേധാവിയായിരുന്നു ശൈഖ് മിഷാൽ.