മന്ത്രി എം.എം മണിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു


തിരുവനന്തപുരം: മന്ത്രി എം.എം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയിലാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. സംസ്ഥാന മന്ത്രിസഭയില്‍ കൊവിഡ് ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എംഎം മണി. മന്ത്രിമാരായ തോമസ് ഐസക്, ഇ.പി ജയരാജന്‍, വി.എസ് സുനില്‍കുമാർ എന്നിവര്‍ കൊവിഡ് സ്ഥരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ആശുപത്രി വിട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെയാണ് വി.എസ് സുനില്‍കുമാറും ചികിത്സ തേടിയിരുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed