പ​ഞ്ചാ​ബ് ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് കോ​വി​ഡ്; സന്പർക്ക പട്ടികയിൽ രാഹുൽ ഗാന്ധിയും


അമൃത്സർ: പഞ്ചാബ് ആരോഗ്യമന്ത്രി ബൽ‍ബീർ‍ സിംഗ് സിന്ധുവിന് കോവിഡ്. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർ‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.  ബൽ‍ബീർ‍ സിംഗിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹവുമായി സന്പർ‍ക്കത്തിൽ‍ വന്നവർ‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും അധികൃതർ‍ നിർ‍ദേശിച്ചു.  

കഴിഞ്ഞ ദിവസം നടന്ന കർ‍ഷക നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ‍ ബൽ‍ബീർ‍ സിംഗ് പങ്കെടുത്തിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ‍ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ‍ സിംഗ് തുടങ്ങിയ മുതിർ‍ന്ന കോൺഗ്രസ് നേതാക്കളും മാർച്ചിൽ പങ്കെടുത്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed