കുവൈത്തിൽ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് 25 ശതമാനം കുറച്ചു


കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് 25 ശതമാനം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിക്കുന്നതു വരെ  2020− 21 അക്കാദമിക വർഷത്തിൽ ഓൺ‍ലൈനായി ക്ലാസുകൾ നടത്താൻ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അൽ‍ ഹർബിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഫീസ് കുറച്ചത് സ്‌കൂളുകൾ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഓൺലൈൻ പഠനത്തിലെ നിലവാരം നിരീക്ഷിക്കാനും മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ അണ്ടർ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽ‍കിയിട്ടുണ്ട്. ഫീസ് കുറക്കാത്ത സ്‌കൂളുകള്‍ക്കെതിരെ മന്ത്രാലയം നടപടിയെടുക്കും. 

You might also like

  • Straight Forward

Most Viewed